ദൈവത്തിന്റെ  സ്വന്തം നാടാണ് കേരളം. അതുപോലെ തന്നെ പ്രകൃതി രമണീയതയുടെയും. കേരളത്തിലെ എല്ലാ സ്ഥലങ്ങളും ഉൾപെടുത്തുക എന്നത് വിഷമം പിടിച്ച കാര്യമാണ്. കേരളത്തിലെ വളരെ ഭംഗിയുള്ള 10 സ്ഥലങ്ങളാണ് ഈ പോസ്റ്റിൽ ഉൾപെടുത്തിയിട്ടുള്ളത്. 

1) Munnar




            കേരളത്തിലെ ഏറ്റവും ഭംഗിയുള്ള സ്ഥലമേതെന്നു ചോദിച്ചാൽ ആദ്യം വരുന്ന വാക്കാണ് മൂന്നാർ. ഭംഗിയേറിയ കാപ്പിത്തോട്ടങ്ങളും പച്ചപ്പും കാണാനായി ഓരോ വർഷവും ഒരുപാടു വിദേശികളാണ് ഇവിടം സന്ദർശിച്ചു പോകുന്നത്.  സമുദ്രനിരപ്പിൽനിന്നും 1600 മീറ്റർ ഉയരത്തിലാണ് മൂന്നാർ സ്ഥിതി ചെയ്യുന്നത്.

2)   Alappuzha Backwaters




        സഞ്ചാരികളുടെ സ്വർഗ്ഗമാണ് ആലപ്പുഴ. കണ്ണെത്താതെ പരന്ന് കിടക്കുന്ന തടാകങ്ങളിലൂടെയുള്ള  ഒരു ഹൗസ് ബോട്ട് യാത്ര ആരാണ് സ്വപ്നം കാണാത്തത്. വർഷം തോറും നിരവധി വിദേശികളും സ്വദേശികളും ഇവിടെ സന്ദർശിച്ചു പോകുന്നു. ഹൗസ് ബോട്ടിലൂടെയുള്ള ജലയാത്രയും കരിമീൻ കൂട്ടിയുള്ള ഊണും പൊളി ആണ്.

3) വയനാട്




            കേരളത്തിലെ ഏറ്റവും മനോഹരമായ ജില്ലയാണ് വയനാട്. എടക്കൽ ഗുഹയും താമരശ്ശേരി ചുരവും ചെമ്പ്ര കൊടുമുടിയുമെല്ലാം വർണനകൾക്ക് അതീതമാണ്.  മരങ്ങളാൽ ചുറ്റപ്പെട്ട വയനാട് ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട  സ്ഥലങ്ങളിൽ ഒന്നാണ്.

4) കോവളം ബീച്ച് 



            
          കേരളത്തിലെ ഏറ്റവും മികച്ച ബീച്ചുകളിൽ ഒന്നാണ് തിരുവനന്തപുരത്തെ കോവളം ബീച്ച്. വിദേശികൾ ഒരുപാടു വന്നുപോകുന്ന ഈ ബീച്ച് ഒരു ഇന്റർനാഷണൽ ടൂറിസ്റ്റ് സ്പോട്ടാണ്‌.

5) കുമരകം





          കോട്ടയം ജില്ലയിലെ വേമ്പനാട്ടു കായലിനോട് ചേർന്നാണ് കുമരകം സ്ഥിതി ചെയ്യുന്നത്. ആലപ്പുഴ പോലെ ഹൗസ് ബോട്ടിങ്ങാണ് ഇവിടുത്തെ മുഖ്യ ആകർഷണം. 14 ഏക്കറോളം പരന്നു കിടക്കുന്ന കുമരകം പക്ഷി സങ്കേതവും ഇവിടെ ഉണ്ട്.

6) അതിരപ്പിള്ളി വെള്ളച്ചാട്ടം 




          ബാഹുബലിയിലെ ധീവര എന്ന ഒറ്റ പാട്ട് മതിയാവും അതിരപ്പിള്ളിയുടെ സൗന്ദര്യം മനസ്സിലാക്കാൻ. 80 അടി ഉയരമുള്ള ഈ ഭീമൻ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് തൃശൂർ ജില്ലയിലാണ്. കുടുംബത്തോടൊപ്പം പോയി റിലാക്സ് ചെയ്യാൻ പറ്റിയ നല്ലൊരു ടൂറിസ്റ്റു സ്പോട്. അതിരപ്പിള്ളിയോട് ചേർന്ന വാഴച്ചാലും നല്ലൊരു ടൂറിസ്റ്റു സ്പോട് ആണ്.

7) മലമ്പുഴ ഡാം




          പാലക്കാടിന്റെ പ്രകൃതി സൗന്ദര്യം ഒപ്പിയെടുത്തു കൊണ്ടാണ് മലമ്പുഴ ഡാം സ്ഥിതി ചെയ്യുന്നത്. പാർക്കും ഡാമും കൂടാതെ റോപ്പ്‌വേ യാത്രയും ഒരു നല്ല ട്രാവൽ എക്സ്പീരിയൻസ് നമുക്ക് തരുമെന്നതിൽ സംശയമില്ല.

8) തേക്കടി



 
              ഇടുക്കിയിലെ പെരിയാർ വന്യ ജീവി സങ്കേതത്തിനടുത്താണ് തേക്കടി സ്ഥിതി ചെയ്യുന്നത്. നിങ്ങൾ ഒരു മൃഗസ്നേഹി ആണെങ്കിൽ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ് ഇത്. സുഗന്ധവ്യഞ്ജനങ്ങളുടെ സങ്കേതം എന്നാണ് തേക്കടി അറിയപ്പെടുന്നത്.

9) നെല്ലിയാമ്പതി




                   പാലക്കാടിൽ നിന്നുള്ള മറ്റൊരു സുന്ദരിയാണ് നെല്ലിയാമ്പതി. നിറഞ്ഞ കാപ്പിത്തോട്ടങ്ങളും കാടും കൊണ്ട് നിറഞ്ഞ നെല്ലിയാമ്പതി നല്ലൊരു ഹിൽ സ്റ്റേഷൻ ആണ്. 

10) ഫോർട്ട് കൊച്ചി 





             എറണാകുളത്തിന്റെ ഹൃദയം എന്ന് ഫോർട്ട് കൊച്ചിയെ വിശേഷിപ്പിക്കാം. ചരിത്രപരവും സാംസ്കാരികവുമായ ഒട്ടേറെ അനുഭവങ്ങളാണ് ഫോർട്ട് കൊച്ചിയിൽ നമ്മെ കാത്തിരിക്കുന്നത്. തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്ന്. 
                          
                 ഇനിയും ഒരുപാട് സ്ഥലങ്ങൾ കേരളത്തിലെ ലിസ്റ്റിൽ ബാക്കി കിടപ്പുണ്ട്. ഏതായാലും നിങ്ങൾക്ക് ഈ പോസ്റ്റ്  ഇഷ്ടമായെന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ ഇഷ്ടപെട്ട സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് പോസ്റ്റിനു താഴെ കാണുന്ന കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.