1) ബൃഹദ്ദേശ്വര ക്ഷേത്രം
തമിഴ്നാട്ടിലുള്ള തഞ്ചാവൂരിലാണ് ബൃഹദ്ദേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 1000 വർഷത്തോളം പഴക്കം ചെന്ന ഈ അമ്പലം നിർമിച്ചിട്ടുള്ളത് പൂർണമായും കരിങ്കല്ല് കൊണ്ടാണ്. ഈ ക്ഷേത്രത്തിന്റെ ഏറ്റവും മുകളിൽ ഒറ്റക്കല്ലിൽ തീർത്ത ഒരു കുംഭം ഉണ്ട്. Crain നോ മറ്റു സാങ്കേതികവിദ്യയോ ഇല്ലാത്ത സമയത്തു 80 ടണ്ണോളം വരുന്ന ഈ കുംഭം എങ്ങനെ മുകളിൽ എത്തിച്ചു എന്നുള്ളത് ഇപ്പോഴും ഒരു നിഗൂഢതയായി തുടരുന്നു.
2) ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം
ലോകത്തിലെ ഏറ്റവും സമ്പന്നമായ ഇടം എന്ന റെക്കോർഡുള്ളത് തിരുനനന്തപുരത്തെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനാണ്. A,B,C,D,E,F എന്നിങ്ങനെ ആറു അറകളിലായി നിധികളുടെ ഒരു വലിയ ശേഖരം തന്നെ ഇവിടെ ഉണ്ട്. ഇതിൽ ബി നിലവറ ഒഴിച്ച് ബാക്കിയെല്ലാം ഓപ്പൺ ചെയ്തിട്ടുണ്ട്. ബി നിലവറ ഇപ്പോഴും തുറക്കാൻ സാധിച്ചിട്ടില്ലെന്നത് വലിയൊരു നിഗൂഢതയായി തുടരുന്നു. ഏകദേശം 1.2 ലക്ഷം കോടിക്ക് മുകളിൽ വിലമതിക്കുന്നതാണ് ഇവിടത്തെ നിധി ശേഖരമെന്ന് കണക്കാക്കപ്പെടുന്നു.
3) വീരഭദ്ര ക്ഷേത്രം Lepakshi
ആന്ധ്ര പ്രദേശിലെ Lepakshi യിലാണ് വീരഭദ്ര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 70 കരിങ്കൽ തൂണുകൾ ഉള്ള ഈ അമ്പലത്തിൽ ഒന്ന് പോലും നിലം മുട്ടുന്നില്ല എന്നുള്ളത് എഞ്ചിനീറിങ്ങിനു പോലും വിശ്വസിക്കാൻ പറ്റാത്ത ഒരു വസ്തുതയാണ്. നിരവധി ശാസ്ത്രഞ്ജന്മാരാണ് ഇതിനെ കുറിച്ച് പഠിക്കാനായി ഇവിടെ വന്നു പോയിക്കൊണ്ടിരിക്കുന്നത്.
4) Kailasa Temple Ellora
മഹാരാഷ്ട്രയിലുള്ള എല്ലോറ ഗുഹകളിലാണ് കൈലാസ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പൂർണമായും പാറ തുരന്നുണ്ടാക്കിയ ഏറ്റവും വലിയ ക്ഷേത്രം എന്ന റെക്കോർഡ് ഈ ക്ഷേത്രത്തിനാണ്. ഒരു സാങ്കേതിക വിദ്യകളും ഇല്ലാതിരുന്നകാലത്തും പാറ തുരന്ന് ഇത്രയും മനോഹരവും വലുപ്പമേറിയതുമായ ക്ഷേത്രം നിർമിച്ചുവെന്നത് വലിയൊരു നിഗൂഢതയായി തുടരുന്നു.
5) Sri Vijaya Vittala Temple
കർണാടകയിലെ ഹംപിയിലാണ് Sri Vijaya Vittala Temple സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രം പ്രസിദ്ധിയാർജ്ജിച്ചിട്ടുള്ളത് അതിലെ 56 മ്യൂസിക്കൽ pillars കൊണ്ടാണ്. ഇതിൽ കൈകൊണ്ടു തട്ടിയാൽ സ രി ഗ മ സംഗീതം ആസ്വദിക്കാം.
6) Konark Sun Temple
ഒഡിഷയിലെ പുരിയിലാണ് കൊണാർക് സൂര്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. AD 13 നൂറ്റാണ്ടിൽ രാജാവ് നരസിംഹ ദേവയാണ് ഈ മനോഹര ക്ഷേത്രം നിർമിച്ചെടുത്തിട്ടുള്ളത്. വളരെ മനോഹരമായ കൊത്തു പണികളും വലിപ്പമേറിയ 24 ചക്രങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. 24 ചക്രങ്ങൾ സമയത്തെ സൂചിപ്പിക്കുന്നു.
7) Jagannath Temple Puri
ഒഡിഷയിലെ പുരിയിലാണ് ജഗ്ഗനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് ഏറ്റവും മുകളിൽ വച്ചിരിക്കുന്ന പതാക കാറ്റിനു എതിരായാണ് വീശുന്നത്. അത് മാത്രമല്ല ഈ പതാക ദിവസവും മാറ്റുന്നുണ്ട്. ഒരു ദിവസം പതാക മാറ്റിയില്ലെങ്കിൽ അടുത്ത 18 വർഷം ക്ഷേത്രം അടച്ചിടണമെന്നാണ് വിശ്വാസം.
8) Jagannath Temple Kanpur
രാജസ്ഥാനിലെ ജഗന്നാഥ് ക്ഷേത്രം അറിയപ്പെടുന്നത് Rain Temple എന്നാണ്. ക്ഷേത്രത്തിന്റെ മുകളിലത്തെ സീലിങ്ങിൽ നിന്ന് വരുന്ന വെള്ളത്തിന്റെ കട്ടി നോക്കിയാണ് വരുന്ന മഴക്കാലം നല്ലതാണോ അതോ മോശമാണോ എന്ന് മനസ്സിലാക്കുന്നത്. വലിയ വെള്ളത്തുള്ളികളാണെങ്കിൽ നല്ല മഴ ലഭിക്കും. ചെറിയ തുള്ളികളാണെങ്കിൽ വരൾച്ച ഉണ്ടാകും എന്നാണ് വിശ്വാസം. മഴക്കാലം തുടങ്ങുന്നതിന്റെ 15 ദിവസങ്ങൾക്കു മുൻപ് അമ്പലത്തിന്റെ മുകളിൽ നിന്ന് വെള്ളത്തുള്ളികൾ വീഴാൻ തുടങ്ങും.
2 അഭിപ്രായങ്ങള്
Adipoli
മറുപടിഇല്ലാതാക്കൂAdipoli
മറുപടിഇല്ലാതാക്കൂ