ഇന്ത്യയിലെ വ്യത്യസ്ഥങ്ങളും കൗതുകരവുമായ 10 കാര്യങ്ങളാണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
1) ഒഴുകി നടക്കുന്ന പോസ്റ്റ് ഓഫീസ്

2) ഒരാൾക്ക് വേണ്ടി ഒരു പോളിംഗ് ബൂത്ത്
ഗുജറാത്തിലെ Bharatdas Dharsandas ഒരു അപൂർവ റെക്കോർഡിന് ഉടമയാണ്. അദ്ദേഹത്തിന് മാത്രമായി ഒരു പോളിംഗ് ബൂത്ത് വർക്ക് ചെയ്യുന്നുണ്ട്. ഗുജറാത്തിലെ ഗിർ വനത്തിൽ ഒറ്റക്കുള്ള ഇദ്ദേഹത്തിന് വോട്ട് ചെയ്യാൻ ബുദ്ധിമുട്ടായതിനാലാണ് ഗുജറാത്ത് സർക്കാർ ഇങ്ങനൊരു സൗകര്യം ഒരുക്കി കൊടുത്തിട്ടുള്ളത്. 2019 ഇൽ അദ്ദേഹം നിര്യാതനായി.
3) ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റ് കൊണ്ടുപോയത് സൈക്കിളിൽ കെട്ടിവച്ച്
നിങ്ങൾക്കറിയാമോ ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റ് കൊണ്ടുപോയത് സൈക്കിളിൽ കെട്ടിവച്ചാണ്. തിരുവന്തപുരത്തെ തുമ്പയിൽ 1963 ൽ ആണ് ഇത് വിക്ഷേപിച്ചത്.
4) ഇന്ത്യയുടെ മെന്റൽ കാൽക്കുലേറ്റർ
ഇന്ത്യയുടെ ശകുന്തള ദേവി അറിയപ്പെട്ടിരുന്നത് Human കമ്പ്യൂട്ടർ എന്നാണ്. 7,686,369,774,870 × 2,465,099,745,779 എന്ന സംഖ്യയുടെ ഉത്തരം ശകുന്തള ദേവി 28 സെക്കന്റിലാണ് പറഞ്ഞത്. 1982 ഇൽ ഗിന്നസ് റെക്കോർഡിന് അർഹയായി.
5) എല്ലാ ലോകകപ്പും സ്വന്തമാക്കിയ ടീം
ഇന്ത്യയുടെ Men's കബഡി ടീം ആണ് ഇത് വരെ നടന്ന മൂന്നു വേൾഡ് കപ്പിലും ചാമ്പ്യൻമാരായ ഏക ടീം. 2004,2007,2016 ലുമാണ് ഇന്ത്യ ചാമ്പ്യൻസ് ആയത്. അതുപോലെ തന്നെ Women's വേൾഡ് കപ്പിലും ഇന്ത്യ തന്നെയാണ് ചാമ്പ്യൻസ്.
6) ചന്ദ്രനിൽ വെള്ളത്തിന്റെ അംശം കണ്ടെത്തിയ രാജ്യം
ചന്ദ്രനിൽ വെള്ളത്തിന്റെ അംശം ആദ്യമായി കണ്ടെത്തിയത് ഇന്ത്യയാണ്. 2009 ഇൽ ഇന്ത്യയുടെ ചാന്ദ്രിക ഗവേഷണ പേടകമായ ചാന്ദ്രയാൻ ആണ് ഈ നേട്ടം കൈവരിച്ചത്. Moon Mineralogy Mapper ന്റെ സഹായത്തോടെ ആയിരുന്നു ഇന്ത്യയുടെ ഈ കണ്ടുപിടുത്തം.
7) ഏറ്റവും ഉയരം കൂടിയ ക്രിക്കറ്റ് സ്റ്റേഡിയം
ഹിമാചൽ പ്രദേശിലുള്ള Chalil ക്രിക്കറ്റ് സ്റ്റേഡിയമാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്രിക്കറ്റ് സ്റ്റേഡിയം. സമുദ്രനിരപ്പിൽ നിന്നും 2444 മീറ്റർ ഉയരമുള്ള ഈ സ്റ്റേഡിയം 1893 ലാണ് നിർമ്മിച്ചിട്ടുള്ളത്.
8) ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന രാജ്യം
ഇന്ത്യയാണ് നിലവിൽ ലോകത്തെ ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന രാജ്യം. 2014 ലിൽ 132.4 മില്യൺ ലിറ്റർ പാലുമായി യൂറോപ്യൻ യൂണിയനെ മറികടന്നു.
9) സ്വിസർലണ്ടിന്റെ സയൻസ് ഡേ ആചരിക്കുന്നത് APJ അബ്ദുൽ കലാമിന്റെ പേരിലാണ്
2006 മെയ് 26 നാണു APJ Abdul Kalam സ്വിസർലാൻഡ് സന്ദർശിക്കുന്നത്. അദ്ദേഹത്തോടുള്ള ആദര സൂചകമായി സ്വിസർലാൻഡ് മെയ് 26 നു നാഷണൽ സയൻസ് ഡേ ആയി ആഘോഷിക്കുന്നു.
10) ലഡാക്കിലെ ആന്റി ഗ്രാവിറ്റി ഹിൽസ്
ലഡാക്കിലെ Magnetic Hills ഇൽ ഗുരുത്വാകർഷണബലം വർക്ക് ചെയ്യില്ല. വണ്ടികൾ സ്റ്റാർട്ട് ചെയ്യാതെ തന്നെ മുകളിലേക്ക് കേറി പോകാം.
2 അഭിപ്രായങ്ങള്‍
Super info i like it
മറുപടിഇല്ലാതാക്കൂGood info
മറുപടിഇല്ലാതാക്കൂ