1) Machu Picchu - Peru
പെറുവിലുള്ള Andes മലയിടുക്കിലാണ് Machu Picchu സ്ഥിതി ചെയ്യുന്നത്. AD പതിനഞ്ചാം നൂറ്റാണ്ടിലാണ് ഇവ സ്ഥാപിക്കപ്പെട്ടത്. ഇവയുടെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് കല്ലിൽ തീർത്ത കൊത്തു പണി തന്നെയാണ്. 7 മഹാത്ഭുതങ്ങളിൽ ഒന്നാണ് Machu Picchu.
2) Grand Canyon - Arizona US
ലോകത്തിലെ തന്നെ ഏറ്റവും മാന്ത്രികമായ സ്ഥലങ്ങളിൽ ഒന്നാണ് U.S ലുള്ള Grand Canyon. വർഷത്തിൽ 50 ലക്ഷത്തിലധികം പേരാണ് ഇവിടെ സന്ദർശിച്ചു പോകാറുള്ളത്. ഇവിടുത്തെ സൂര്യോദയവും അസ്തമയവും കണ്ടിരിക്കേണ്ട കാഴ്ച തന്നെയാണ്.
3) Cappadocia - Turkey
4) White haven Beach Australia
ലോകത്തെ ഭംഗിയേറിയ ബീച്ചുകളിൽ ഏറ്റവും മുന്നിലാണ് ഓസ്‌ട്രേലിയയിൽ ഉള്ള ഈ ബീച്ച്. 7 കിലോമീറ്ററോളം പരന്ന് കിടക്കുന്ന വെള്ള മണൽ തീരവും നീലാകാശവും കൊണ്ട് മനോഹരമാണ് ഈ ബീച്ച്. ഇവിടെ വന്നു റിലാക്‌സേഷൻ ചെയ്യുക എന്നത് ഒരു പ്രത്യേക അനുഭൂതി തന്നെയാണ്.
5) Fairy Pools - Scotland
സ്കോട്ട് ലാൻഡിലെ Fairy Pools കാഴ്ചക്കാർക്കൊരു ദൃശ്യാനുഭം നല്കുമെന്നതിൽ സംശയമില്ല. ക്രിസ്റ്റൽ ക്ലീനായിട്ടുള്ള വെള്ളവും മാന്ത്രിക അന്തരീക്ഷവും ഇതിന്റെ പ്രത്യേകതകളാണ്. ബാക്ക്ഗ്രൗണ്ട് സീനറിയാണെങ്കിൽ ഒരു രക്ഷയും ഇല്ല.
6) Huacachina - Peru
മരുഭൂമിയിലൊരു നീരുറവ അതാണ് പെറുവിലുള്ള Huacachina. ചുറ്റും മരുഭൂമി അതിനു നടുവിൽ പച്ചപ്പും ജലാശയവും. ആർക്കാണ് അങ്ങനൊരു സ്ഥലത്തു താമസിക്കണമെന്ന് ആഗ്രഹമില്ലാത്തത്. ഒരിക്കലെങ്കിലും വിസിറ്റ് ചെയ്യേണ്ട മാന്ത്രിക ഗ്രാമം.
7) Salar Di Uyuni - Bolivia
ബൊളീവിയയിലെ Salar Di Uyuni പ്രശസ്തിയാർജ്ജിച്ചിട്ടുള്ളത് അവയുടെ കണ്ണെത്താതെ പരന്ന് കിടക്കുന്ന ഉപ്പു പാടങ്ങളെ കൊണ്ടാണ്. നീലാകാശവും അതിനു താഴെ കടലും പിന്നെ മഞ്ഞുപോലെ വെളുത്ത ഉപ്പു പാറയും കാഴ്ചക്കാർക്കൊരു ദൃശ്യ വിരുന്നാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
8) Plitvice Lakes National Park - Croatia
പ്രകൃതി സൗന്ദര്യത്തിന്റെ മൂർത്തിമദ്ഭാവമാണ് ക്രോയേഷ്യയിലുള്ള Plitvice Lakes National പാർക്ക്. 16 ക്രിസ്റ്റൽ ക്ലീനായിട്ടുള്ള തടാകങ്ങളുടെ കൂടിച്ചേരലാണ് ക്രോയേഷ്യയിലെ ഏറ്റവും വലിയ നാഷണൽ പാർക്ക് കൂടിയായ ഈ നാഷണൽ പാർക്ക്. 18 കിലോമീറ്ററോളം വരുന്ന മരപ്പാലത്തിൽ കൂടിയുള്ള യാത്ര കാഴ്ചക്കാർക്ക് ഒരു നവ്യാനുഭവം ആണ്.
9) Millford Sound - New Zealand
പ്രകൃതി സൗന്ദര്യത്തിന്റെ ലിസ്റ്റ് പൂർത്തിയാകണമെങ്കിൽ New Zealand ലെ Milford Sound കൂടിയേ തീരൂ. അത്രയ്ക്ക് ഭംഗിയാണ് ഇതിന്റെ ഏരിയൽ വ്യൂ. ഹെലികോപ്റ്ററിലോ ബോട്ടിലോ സഞ്ചരിച്ചാൽ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം തരുമെന്നതിൽ സംശയമില്ല.
10) Rainbow Mountains - China
ചൈനയിലുള്ള ഈ Rainbow Mountain കാഴ്ചക്കാർക്ക് ഒരു ദൃശ്യ വിസ്മയമാണ് ഒരുക്കിയിട്ടുള്ളത്. ഫാമിലി ടൂർ പോകാൻ പറ്റിയൊരു ഇടമാണ് ഇത്.
0 അഭിപ്രായങ്ങള്