വിമാനത്താവളം എന്ന് പറയുന്നത് യാത്ര ചെയ്യുന്ന ഒരു സ്ഥലം മാത്രമല്ല പിന്നെയോ ആഡംബരത്തിനുള്ള ഒരു വേദി കൂടിയാണ്. ലോകത്തിലെ തന്നെ മികച്ച 10 വിമാനത്താവളത്തെക്കുറിച്ചു ഉള്ളതാണ് ഈ പോസ്റ്റ്.
1 Changi Airport Singapore

ലോകത്തിലെ ഏറ്റവും തിരക്കേറിയ പതിനാറാമത്തെ എയർ പോർട്ടാണ് സിംഗപ്പൂരിലെ Changi എയർ പോർട്ട്. മനോഹരമായ ഇന്റീരിയർ വർക്ക് കൊണ്ടും ആഡംബര സൗകര്യങ്ങൾ കൊണ്ടും യാത്രക്കാരുടെ നമ്പർ വൺ എയർ പോർട്ട് ആണിത്. തിയേറ്ററുകളും സ്പായും എന്റർടൈൻമെന്റ് സോണുമായി യാത്രക്കാർക്ക് ഒരു ദൃശ്യ വിരുന്നാണ് ഇവിടെ ഒരുക്കി വച്ചിട്ടുള്ളത്.
2) Incheon Airport South Korea

കൊറിയയുടെ തലസ്ഥാനമായ സിയൂളിനടുത്തു Incheon എന്ന ദ്വീപിലാണ് ഈ എയർപോർട്ട് സ്ഥിതി ചെയ്യുന്നത്. ആധുനിക ആഡംബര സൗകര്യങ്ങൾ കൊണ്ട് അന്നത്തെ ഏറ്റവും മികച്ച വിമാത്താവളം ഇതായിരുന്നു. ഇവിടുത്തെ മറ്റൊരു പ്രത്യേകത എന്ന് പറയുന്നത് കൾച്ചറൽ മ്യുസിയമാണ്. വർഷം തോറും നിരവധി കൾച്ചറൽ പ്രോഗ്രാമുകളാണ് ഇവിടെ നടത്തി വരുന്നത്.
3) Haneda International Airport Tokyo Japan

ലോകത്തെ നാലാമത്തെ തിരക്കേറിയ എയർപോർട്ടാണ് ജപ്പാനിലെ Haneda എയർപോർട്. ലോകോത്തര സേവനങ്ങളും ഷോപ്പിങ്ങും കൊണ്ട് ഒരു ടോപ് ലെവൽ എയർപോർട്ടായി ഇത് മാറിയിട്ടുണ്ട്.
4) Hamad International airport Doha Qatar

ലോകത്തെ ഏറ്റവും ആഡംബര എയർപോർട്ടിൽ ഒന്നാണ് ഹമദ് എയർപോർട്ട്. കടല് നികത്തിയാണ് ഈ എയർപോർട്ട് നിർമിച്ചിട്ടുള്ളത്. 5400 ഏക്കറിൽ പരന്ന് കിടക്കുന്ന ഈ എയർപോർട്ടിന് 16 ബില്യൺ ഡോളർ ആണ് ചെലവ് വന്നിട്ടുള്ളത്.
5) Munich International Airport Germany

ലോകത്തിലെ ഏറ്റവും വലിയ മേൽക്കൂരയുള്ള എയർപോർട്ടാണ് ജർമനിയിലെ മ്യൂണിക് എയർപോർട്ട്. ആധുനിക രീതിയിൽ പണി കഴിപ്പിച്ചിട്ടുള്ള ഈ എയർപോർട്ട് ജർമനിയിലെ തിരക്കേറിയ രണ്ടാമത്തെ എയർപോർട്ടാണ്.
6) Hong Kong International Airport

ഏഷ്യയിലെ ഏറ്റവും തിരക്കേറിയ എയർപോർട്ടാണ് ഹോങ്കോങ് എയർപോർട്ട്. പൂർണമായും കൃത്രിമ ദ്വീപിലാണ് ഈ എയർപോർട് ഉണ്ടാക്കിയെടുത്തിട്ടുള്ളത്. 68 ദശ ലക്ഷം പേരാണ് പ്രതിവർഷം ഈ എയർപോർട്ടിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.
7) Zurich Airport Switzerland

സ്വിസ് ഇന്റർനാഷണൽ എയർലൈൻസിന്റെ ആസ്ഥാനമാണ് Zurich എയർപോർട്. ലോകത്തിലെ ഏറ്റവും Healthiest എയർപോർട് എന്ന ബഹുമതി ഈ എയർപോർട്ടിനാണ്. ഇവിടുത്തെ ഫിറ്റ്നസ് സെന്ററും വെയ്റ്റ് ട്രെയിനിങ് ക്ലാസും യാത്രക്കാർക്ക് നല്ലൊരു ആരോഗ്യദായകമായ യാത്ര പ്രദാനം ചെയ്യുന്നു.
8) Carrasco International Airport Uruguay

2009 ലാണ് എയർപോർട് ലോകത്തിനു മുന്നിൽ തുറന്നിട്ടത്. രൂപഘടന കൊണ്ടും ടെക്നോളജി കൊണ്ടും ലോകത്തിലെ ഏറ്റവും നല്ല എയർപോർട് ആവാൻ ഇതിനു സാധിച്ചു.
9) Centrair Nagoya Japan

ജപ്പാനിലെ Nagoya യിലുള്ള ഒരു കൃത്രിമ ദ്വീപിലാണ് Centrair Nagoya എയർപോർട് സ്ഥിതി ചെയ്യുന്നത്. ഒരു കോടി ജനങ്ങൾ വർഷത്തിൽ വന്നു പോകുന്ന ഈ എയർപോർട്ടിന് സെൻട്രൽ ജപ്പാൻ ഇന്റർനാഷണൽ എയർപോർട്ട് എന്നും പേരുണ്ട്.
10) Heathrow Airport London

മൊത്തം അഞ്ചു എയർപോർട്ടുകളുള്ള ലണ്ടനിലെ ഏറ്റവും വലിയ എയർപോർട്ടാണ് Heathrow എയർപോർട്. ലോകത്തിലെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ എയർപോർട്ടാണിത്. ഇവിടെത്തെ മറ്റൊരു പ്രത്യേകത എന്ന് പറയുതുന്നതു വെറൈറ്റിയും ടെസ്റ്റിയുമായ ഫുഡ് ഐറ്റംസ് ആണ്.
ഇത്രയുമാണ് എയർപോർട് വിശേങ്ങൾ. നിങ്ങൾക്ക് ഇഷ്ടപെട്ട എയർപോർട് ഏതെന്നു കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.
0 അഭിപ്രായങ്ങള്