കടലിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന ദ്വീപുകൾ കാണാൻ ഒരു പ്രത്യേക ചന്തം തന്നെയാണ്. നീലാകാശവും പളുങ്കു പോലെയുള്ള വെള്ളമുള്ള കടലും ഒക്കെ ചേർന്ന് ഒരു മാസ്മരിക ഭംഗിയാണ് ദ്വീപുകൾക്ക്. ലോകത്തിലെ ഏറ്റവും ഭംഗിയുള്ള ദ്വീപുകൾ ഇതാ.
1) Maldives
ഇന്ത്യൻ സമുദ്രത്തിൽ ഉൾപ്പെട്ട ഒരു കൂട്ടം ദ്വീപുകളുടെ സമുച്ചയമാണ് Maldives. ലോകത്തിലെ തന്നെ ഏറ്റവും മനോഹരങ്ങളായ ദ്വീപുകളിൽ ഏറ്റവും മുകളിലാണ് ഈ ദ്വീപുകളുടെ സ്ഥാനമെന്ന് നിസ്സംശയം പറയാം. വെള്ള മണൽത്തരികളും പളുങ്കു പോലെയുള്ള വെള്ളവും നീലക്കടലും എല്ലാം ഒത്തുചേർന്ന മാസ്മരികക ഭംഗിയാണ് ഈ ദ്വീപുകൾക്ക്. ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്ന്. ഇവിടുത്തെ സൂര്യാസ്തമയം ശ്വാസമെടുക്കാതെ കണ്ടിരിക്കേണ്ട കാഴ്ചകളിൽ ഒന്ന് തന്നെയാണ്.
2) Bali Indonesia
ഇൻഡോനേഷ്യയിലെ ഏറ്റവും പ്രസിദ്ധമായ ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആണ് ബാലി. ബാലി മറ്റു ടൂറിസ്റ്റ് സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമാകുന്നത് അവിടുത്തെ പ്രകൃതി ഭംഗികൊണ്ടും ചരിത്രം കൊണ്ടും ആത്മീയത കൊണ്ടുമാണ്. എല്ലായിടത്തുമുള്ള പച്ചപ്പാണ് ബാലിയുടെ ഏറ്റവും വലിയ പ്രത്യേകത. ബഡ്ജറ്റ് യാത്രകൾക്കു ഏറ്റവും നല്ല ഇടമാണ് ബാലി.
3) Bora Bora
ഫ്രഞ്ച് പോളിനേഷ്യയിലെ ഏറ്റവും മനോഹരമായ ദ്വീപുകളാണ് ബോറ ബോറ. ഹണിമൂൺ ട്രിപ്പിന് പറ്റിയ ഇടമാണ് ബോറ ബോറ ദ്വീപുകൾ. ഈ ദ്വീപുകളുടെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് ചുറ്റും കാണപ്പെടുന്ന കായലുകളാണ്. ലോകത്തെ ഏറ്റവും മനോഹരങ്ങളായ ലഗൂണുകളെയാണ് ഇവിടെ കാണാനാകുക.
4) Palawan Philippines
ഫിലിപ്പീൻസിലെ ഏറ്റവും മനോഹരമായ ദ്വീപാണ് പലവാൻ. ഫിലിപ്പൈന്സിന്റെ നാച്ചുറൽ വണ്ടർ എന്ന് ഇത് അറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും നീളം കൂടിയ(5 മൈൽ) അണ്ടർഗ്രൗണ്ട് നദിയുള്ളത് ഇവിടെയാണ്. 1999 ഇൽ യുനെസ്കോ ഈ ദ്വീപിനെ വേൾഡ് ഹെറിറ്റേജ് സെന്ററായി പ്രഖ്യാപിച്ചു.
5) Fiji
പസിഫിക് സമുദ്രത്തിലുള്ള ദ്വീപ് രാജ്യമാണ് ഫിജി. വെള്ള മണൽ തീരത്തിലൂടെയുള്ള നടത്തവും സ്‌ക്യൂബാ ഡൈവിങ്ങും ഒരുപാടു ടൂറിസ്റ്റുകളെ ഇവിടേയ്ക്ക് ആകർഷിക്കുന്നു. ഇവിടുത്തെ പ്രധാന വരുമാന മാർഗവും ഇത് തന്നെയാണ്.
6) Maui Hawaii
ഹവായി ദ്വീപിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപാണ് Maui. മറ്റു ബീച്ചുകളെ അപേക്ഷിച്ചു കറുത്ത മണൽ ആണ് ഇവിടുത്തെ പ്രത്യേകത. ഏറ്റവും നല്ല ഐലൻഡിനുള്ള അവാർഡും ഇത് സ്വന്തമാക്കിയിട്ടുണ്ട്.
7) Galapagos Islands Ecuador
8) Moorea French Polynesia
ഫാമിലിയായി പോയി എൻജോയ് ചെയ്യാൻ പറ്റിയ വളരെ മനോഹരമായ ദ്വീപാണ് Moorea Island. നീലത്തടാകങ്ങളും മലനിരകളും വെള്ള മണൽ കടലുമെല്ലാം കൂടി ഒരു കളർഫുൾ അന്തരീക്ഷം.
9) Santorini Greece
ഗ്രീസിലെ ഏറ്റവും ബ്യൂട്ടിഫുൾ ആയ ദ്വീപുകളിൽ ഒന്നാണ് Santorini. ലോകത്തിലെ ഏറ്റവും നല്ല സൂര്യാസ്തമയം ആസ്വദിക്കണമെങ്കിൽ ഇവിടേയ്ക്ക് വന്നാൽ മതി.
10) Crete Greece
ഗ്രീസിലെ ഏറ്റവും വലിയ ദ്വീപാണ് Crete. പറുദീസാ പോലെയുള്ള ബീച്ചും ക്രിസ്റ്റൽ ക്ലിയർ ആയിട്ടുള്ള വെള്ളവും കണ്ണിനെ നയനാന്ദകരമാക്കുമെന്നു പറയാതെ വയ്യ. നൂറുകണക്കിന് വെള്ളച്ചാട്ടങ്ങളും ഇവിടെ കാണാനാവും.
ഇതിൽ നിങ്ങളുടെ ഇഷ്ടപെട്ട സ്ഥലം ഏതാണെന്നു കമന്റ് ബോക്സിൽ മെൻഷൻ ചെയ്യൂ.
0 അഭിപ്രായങ്ങള്