ഒരുപാടു നദികളും ജലാശയങ്ങളും കൊണ്ട് സമ്പന്നമാണ് ഈ ലോകം. കണ്ണെത്താതെ കിടക്കുന്ന നദികളെ കുറിച്ചുള്ളതാണ് ഈ പോസ്റ്റ്. ലോകത്തിലെ ഏറ്റവും നീളം കൂടിയ 10 നദികളെ കുറിച്ച്.


1) Nile River




           ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി എന്ന ബഹുമതി നൈൽ നദിക്കാണ്. 6650 കിലോമീറ്ററോളം നീളമുള്ള ഈ നദിയുടെ ഉൽഭവം ഈജിപ്താണ്. ഈജിപ്ത് കൂടാതെ ഉഗാണ്ട, എത്യോപ്യ, കെനിയ, ടാൻസാനിയ, റുവാണ്ട തുടങ്ങി ഒട്ടുമിക്ക ആഫ്രിക്കൻ രാജ്യങ്ങളിലൂടെയും ഈ ഭീമൻ നദി ഒഴുകി പോകുന്നുണ്ട്.

2) Amazon River




          ബ്രസീലിലെ ആമസോൺ നദിയാണ് നീളം കൂടിയ രണ്ടാമത്തെ നദി. 6575 കിലോമീറ്റർ നീളമുള്ള ഈ നദി ഏറ്റവും കൂടുതൽ വെള്ളം ഉൾകൊള്ളുന്നതിൽ നൈൽ നദിയെ ബഹുദൂരം പിന്നിലാക്കിയിട്ടുണ്ട്. ബ്രസീൽ കൂടാതെ പെറു, ബൊളീവിയ, കൊളംബിയ,ഇക്വഡോർ, വെനിസ്വല, ഗയാന എന്നിവിടങ്ങളിലൂടെയും ഒഴുകുന്നു.

3) Yangtze/ Chang Jiang




             6300 കിലോമീറ്റർ നീളവുമായി ചൈനയിലെ Yangtze നദി മൂന്നാം സ്ഥാനം പങ്കിടുന്നു. അത് കൂടാതെ ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദിയാണിത്. തെക്കേ ചൈന കടലിലാണ് ഇത് ചെന്ന് ചേരുന്നത്.

4 Mississippi River





             യു എസിലുള്ള മിസിസിപ്പി നദിയാണ് നാലാം സ്ഥാനത്തുള്ളത്. 6275 കിലോമീറ്ററാനാണ് ഇതിന്റെ നീളം. ഈ നദി 98.5 ശതമാനം യുഎസിലൂടെയും 1.5 ശതമാനം കാനഡയിലൂടെയും ഒഴുകുന്നു.

5) Yenisei




             ലിസ്റ്റിലുള്ള നീളം കൂടിയ അഞ്ചാമത്തെ നദി റഷ്യയിലുള്ള Yenisei നദിയാണ്. 5539 കിലോമീറ്റർ ആണ് നീളം. മംഗോളിയയിലാണ് ഇതിന്റെ ഉത്ഭവം. ശതമാനം റഷ്യയിലും ശതമാനം മംഗോളിയയിലുമായി ഒഴുകുന്നു.

6) Yellow River




            ഒഴുകുന്ന വെള്ളത്തിന്റെ കളർ കാരണമാണ് ചൈനയിലെ ഈ നദിക്കു യെല്ലോ റിവർ എന്ന് പേര് വന്നത്. 5464 കിലോമീറ്റർ നീളമുള്ള യെല്ലോ റിവർ ലോകത്തെ ആറാമത്തെ നീളമുള്ള നദിയാണ്. ചൈനീസ് സാംസ്‌കാരിക പാരമ്പര്യത്തിന്റെ പ്രതീകം കൂടിയാണ് ഈ നദി.

7) Ob Irtysh

   

  
           5410 കിലോമീറ്റർ നീളവുമായി ഏഴാം സ്ഥാനത്താണ് ഈ നദി. ഒബ് റിവർ എന്നും ഇത് അറിയപ്പെടുന്നു. റഷ്യ, കസാഖ്സ്ഥാൻ, ചൈന, മംഗോളിയ എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്നു.


8) Parana