1300 ഏക്കർ കാട് ഒറ്റയ്ക്ക് ഉണ്ടാക്കിയ ഇന്ത്യക്കാരൻ. Man who planted 1300 acre forest lonely. Kerala News Blog

                               സ്വന്തമായി ഒരു പൂന്തോട്ടം ഉണ്ടാക്കുക എന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ സ്വന്തമായി ഒരു കാടുണ്ടാക്കുക എന്നത് ആരും ചിന്തിക്കാറില്ല. എന്നാൽ അത് യാഥാർഥ്യമാക്കിയ ഒരു കൊച്ചു മനുഷ്യൻ ഇന്ത്യയിലുണ്ട്. ജാദവ് പായെങ് എന്ന അദ്ദേഹം തന്റെ ഒരു ആയുസ്സു മുഴുവനുമെടുത്തു ഉണ്ടാക്കിയത് 1300 ഏക്കറോളം (550 ഹെക്ടർ)  വരുന്ന വന ഭൂമിയാണ്.

          
                                     1969 ഇൽ ആസാമിലെ മിസ്സിംഗ് ട്രൈബൂണിലാണ് ജാദവ് പയങ്ങിന്റെ ജനനം. അദ്ദേഹത്തിന് 16 വയസ്സുള്ളപ്പോൾ കഠിനമായ ചൂടിന്റെ ഫലമായി ഒരുപാട് പാമ്പുകൾ മണൽപ്പരപ്പിൽ ചത്തുകിടക്കുന്നതു കണ്ട പായെങ് അപ്പോൾ തന്നെ അവിടെ 20  മുളകൾ  നട്ടുപിടിപ്പിച്ചു. 1979 ഇൽ അദ്ദേഹം ആസാമിലെ സോഷ്യൽ ഫോറസ്റ്ററി ഡിവിഷനിൽ ഫോറെസ്റ് വർക്കർ ആയി ജോലിക്കു കയറി. 200 ഹെക്ടർ ഭൂമിയിൽ Tree Plantation ആയിരുന്നു പ്രൊജക്റ്റ്. 5 വർഷം കൊണ്ട് പ്രൊജക്റ്റ് കഴിഞ്ഞു എല്ലാവരും മടങ്ങിയെങ്കിലും പയങ് അവിടെ Continue ചെയ്തു. 


                           250 ഹെക്ടർ Tree Plantation  ചെയ്യുന്നതിനോടൊപ്പം കുറെ കൂടി മരങ്ങളും അദ്ദേഹം നട്ടുപിടിപ്പിച്ചു. അങ്ങനെ അത് വികസിച്ചു  1300 ഓളം ഏക്കർ വരുന്ന കാടായി മാറി. ജാദവ് പയങ്ങിന്റെ ആദര സൂചകമായി ആ കാടിന് "Molai Forest" എന്ന പേരും വന്നു. അത് കൂടാതെ "Forest Man of India"  എന്ന വിളിപ്പേരും അദ്ദേഹത്തിന്  കിട്ടി. 2015 ഇൽ ഇന്ത്യൻ ഗവണ്മെന്റ് അദ്ദേഹത്തെ പത്മശ്രീ(ഇന്ത്യയുടെ ഏറ്റവും വലിയ നാലാമത്തെ പരമോന്നത പുരസ്‌കാരം) കൊടുത്തു ആദരിക്കുകയുണ്ടായി.


                                    ഭാര്യയായ ബിനിതയും മൂന്നു മക്കളും(രണ്ടു ആണും ഒരു പെണ്ണും ) അടങ്ങുന്നതതാണ് ജാദവിന്റെ ഫാമിലി. കാട്ടിനുള്ളിലെ ഒരു കുടിലിലാണ് ഇവരുടെ താമസം. കൂട്ടിനു കന്നുകാലികളും എരുമകളുമുണ്ട്. കുടുംബത്തിന്റെ ആകെയുള്ള  വരുമാനം ഇത് മാത്രമാണ്. ജാദവ് പയങ്ങിനെ പോലുള്ളവരാണ് നമ്മുടെ രാജ്യത്തിൻറെ റിയൽ ഹീറോസ്. വരൾച്ചയും ചൂടും വെള്ളപൊക്കവുമെല്ലാം വന നശീകരണത്തിന്റെ അനന്തര ഫലങ്ങളാണ്. പണത്തിന്റെ പിറകെ ആർത്തി പിടിച്ചു പോകുന്നവർക്ക് ഇദ്ദേഹത്തിന്റെ ലൈഫ് ഒരു Inspiration ആണ്. മരം ഒരു വരം എന്ന ആപ്ത വാക്യം നമുക്ക് പിന്തുടരാം.
                                      നമ്മുടെ കൊച്ചു കേരളത്തിലും ഇത് പോലെയുള്ള ഒരാൾ ഉണ്ട്. കേരളത്തിന്റെ Forest Man കരീം ഇക്ക.കാസർകോട്ടിലെ കോട്ടപുറത്തു ജനിച്ച ഇദ്ദേഹം നാട്ടു പിടിപ്പിച്ചത് 28 ഏക്കറോളം വരുന്ന വന ഭൂമിയാണ്.ജൂൺ 5 ലോക പരിസ്ഥിതി ദിനം. 


                                              

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍