ലോകത്തിലെ ഏറ്റവും അപകടകാരികളായ മീനുകൾ. Most dangerous fishes in the world - Malayalam News Blog

                                     ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ 10 മൽസ്യങ്ങൾ. 

1) Puffer fish 
                   
          Puffer fish  ആണ് ലോകത്തിലെ ഏറ്റവും അപകടകാരിയായ ആയ മീൻ. ഇതിന്റെ ശരീരത്തിൽ ഉത്പാദിപ്പിക്കുന്ന Tetrodotoxin എന്ന വിഷത്തിനു പൊട്ടാസിയം സയനൈഡിനേക്കാൾ വീര്യം കൂടുതലാണ്. ഇതിന്റെ വിഷം തച്ചോറിനെ ബാധിച്ചാൽ ഉടൻ മരിക്കാനുള്ള സാധ്യത ഉണ്ട്. ഇതിന്റെ കൂർത്തിരിക്കുന്ന സ്കിനിൽ വരെ വിഷത്തിന്റെ അംശം അടങ്ങിയിട്ടുണ്ട്.

2) Red Lion-fish

        സൗത്ത് പസിഫിക് റീജിയണിൽ കണ്ടു വരുന്ന ഒരു മീനാണ് Red Lion fish. ശത്രുക്കൾ വരുമ്പോൾ ഇവയുടെ സീബ്ര ലൈനുള്ള ചിറകുകൾ വിരിച്ചു അറ്റാക്ക് ചെയ്യും. ശ്വാസകോശത്തെയാണ് ഇതിന്റെ വിഷം ബാധിക്കുന്നത്.

3) Great White Shark

     Great White Shark ഒരു ഭീകരജീവിയാണ്. ശത്രുക്കൾ മുന്നിൽ വന്നാൽ ഒരു കടി കൊടുത്തു പോകും. പിന്നെ അതിന്റെ കാര്യം നോക്കണ്ട. കാരണം ആ ആക്രമണത്തിന്റെ  ആഘാതം അത്ര വലുതായിരിക്കും.Australia, News Zealand, South Africa, Mexico എന്നിവിടങ്ങളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്

4) Moray EEL

   മനുഷ്യന്മാരെ കൂടുതലായി അറ്റാക്ക് ചെയ്യുന്നവയാണ് Moray  Eel . ഇതിന്റെ താടിയെല്ലുകളും പല്ലുകകളും ശത്രുക്കളെ നിഷ്പ്രയാസം കീഴടക്കാൻ ഇതിനെ പര്യാപ്തമാക്കുന്നു. ലോകത്താകമാനം 80 തരം Moray Eel ലുകൾ ഉണ്ട്. പാറയിടുക്കുകളിലാണ് ഇവയെ കൂടുതലായി കണ്ടു വരുന്നത്.
 
5) Tiger Fish
     ആഫ്രിക്കൻ നദികളിൽ കണ്ടു വരുന്ന ഒരു ശുദ്ധ ജല മത്സ്യമാണ് Tiger Fish . ഈ മീനുകൾ പ്രശസ്തിയാർജ്ജിച്ചിട്ടുള്ളത് ഇവയുടെ കൂർത്ത പല്ലുകൾ കൊണ്ടാണ്. ശത്രുക്കളെ കടിച്ചു എളുപ്പത്തിൽ നിഷ്പ്രഭരാക്കാൻ ഇവക്കു സാധിക്കുന്നു. ആഫ്രിക്കയിലെ സാംബിയ,കോംഗോ എന്നീ നദികളിൽ കൂടുതലായി കണ്ടുവരുന്നു.

6) Electric Eel

  തെക്കേ അമേരിക്കയിൽ കണ്ടുവരുന്ന ശുദ്ധജല മത്സ്യമാണ് Electric Eel. ശക്തമായ ഇലക്ട്രിക്ക് ഷോക്ക് ഉപയോഗിച്ച് ഇരയെ കീഴ്‌പെടുത്തുകയാണ് ഇവയുടെ രീതി. ഏകദേശം 350 മുതൽ 650 വോൾട്ട്  വരെ വൈദുതി ഉൽപ്പാദിപ്പിക്കാൻ ഇവക്കു സാധിക്കും. ആമസോൺ കാടുകളിലും കണ്ടുവരുന്നു. 

7) Box Jellyfish

       മറ്റൊരു അപകടകാരിയായ മത്സ്യമാണ് Box Jellyfish. ഇതിന്റെ വിഷം ഉള്ളി ചെന്നാൽ  മിനിറ്റുകൾക്കുള്ളിൽ തന്നെ മരണപ്പെട്ടേക്കാം.ഇതിന്റെ വിഷം ഹൃദയത്തെയാണ് ബാധിക്കുന്നത്. അതുപോലെതന്നെ ഇത് കടിച്ചതിന്റെ ഫലമായി Low Heart Rate ഉം ചിലപ്പോൾ മരണം വരെ സംഭവിച്ചേക്കാം. ജപ്പാനിലും ഓസ്‌ട്രേലിയലും ആണ് ഇവ കൂടുതലായി കാണുന്നത്.

8) Candiru

   ആമസോൺ നദികളിൽ കണ്ടുവരുന്ന ഒരു മീനാണ് Candiru. ഇതിന്റെ ആഹാരം രക്തമാണ്. മറ്റുള്ള മത്സ്യങ്ങളെയും എന്തിന് മനുഷ്യനെ വരെ ഇത് ആക്രമിക്കും. Urethra വഴിയാണ് ഇത് മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നത്.

9) Stone fish

      പേര് സൂചിപ്പിക്കും പോലെ കല്ലിന്റെ രൂപസാദൃശ്യമുള്ള ഈ മൽസ്യം ഇൻഡോ പസിഫിക് റീജിയനിലാണ് കണ്ടു വരുന്നത്. അറിയാതെ എങ്ങാനും ഇതിനെ ചവിട്ടിയാൽ ഉടനെ വളരെയധികം വിഷം ഇവ പുറപ്പെടുവിക്കും.

10) Piranha

      പിരാൻഹയെ കൂടുതലായി പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ല. ഇവയുടെ Razor Sharp പല്ലുപയോഗിച്ചു വളരെ ശക്തരായ എതിരാളികളെ പോലും ഇവ കടിച്ചു കീറാറുണ്ട്. ഇവയുടെ ആക്രമണം Piranha എന്ന ഹോളിവുഡ് മൂവിയിൽ കാണാവുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍